
ചേർത്തല: മുൻ മന്ത്രി കെ.ആർ.ഗൗരിഅമ്മയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മുനിസിപ്പൽ 13ാം വാർഡിൽ ലക്ഷ്മി ഭവനത്തിൽ എ.പി.അരുണാചലം (റിട്ട.വ്യവസായ വകുപ്പ് ഓഫീസർ -90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ചേർത്തല മാന്തോപ്പ് മിനി മാർട്ട് ഉടമയാണ്. ഭാര്യ:പരേതയായ സുമംഗലി. മകൻ: എ.എൽ.മനു (അസി. മാനേജർ,മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യ,കൂത്താട്ടുകുളം). മരുമകൾ: സി.എസ്.ബിന്ദു.