ഹരിപ്പാട്: കേരളതണ്ടാൻ മഹാസഭ കാർത്തികപ്പള്ളി താലൂക്ക് യൂണിയൻ സമുദായ ആചാര്യൻ കുഞ്ഞൻ വെളുമ്പൻ ജന്മദിനാ ഘോഷം നടത്തി. താലൂക്ക് യൂണിയൻ ആചാര്യ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കാർത്തികപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.അനിയൻ ജന്മദിന സന്ദേശം നൽകി. കൗൺസിലർമാരായ രവി പുരത്ത് രവീന്ദ്രൻ, ഷാജീവൻ മായിക്കൽ, എം. ഹരി, എൻ.ആനന്ദൻ, സുശീല കമലാപുരം, കെ.മധു, ശാഖാ ഭാരവാഹികളായ ,ഐശ്വര്യ സരസ്വതി, വി.വാസുദേവൻ, ആർ.ശിവദാസ്, ബാബു, ശശിധരൻ, വാസു, ശങ്കരൻ ഇല്ലത്ത് ചിറ തുടങ്ങിയവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.