ambala

അമ്പലപ്പുഴ : കരസേനയിൽ സേവനം ചെയ്തവരെ ആദരിച്ചും സസേനയിലെ തൊഴിൽ സാധ്യത എന്ന വിഷയത്തിൽ സെമിനാർ നടത്തിയും പുന്നപ്ര ജെ. സി. ഐ ദേശീയ കരസേന ദിനം ആചരിച്ചു. കേണൽ സി.വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ്‌ മാത്യു തോമസ് അദ്ധ്യക്ഷനായി . ജെ.സി.ഐ നേതാക്കളായ പി.അശോകൻ, അനിൽ കെ.അവിട്ടത്ത്, നസീർ സലാം, അഡ്വ.പ്രദീപ്‌ കൂട്ടാല,ക്യാപ്റ്റൻ രാകേഷ് പിള്ള തുടങ്ങിയവർ സംസാരിച്ചു.