
ഹരിപ്പാട്: നമ്മുടെ കുട്ടികൾക്ക് സുന്ദരമായ ഒരു ലോകം കൈമാറണമെങ്കിൽ മനുഷ്യസ്നേഹത്തിനെതിരെയുള്ള നീക്കങ്ങളെ നാം ചെറുക്കണമെന്ന് , കവിയും പ്രഭാഷകനുമായ പി.എൻ.ഗോപീകൃഷ്ണൻ പറഞ്ഞു. മുതുകുളം ഗുരുകുലം കലാസാംസ്‌കാരിക വിദ്യാകേന്ദ്രത്തിന്റെ വാർഷികത്തിൽ "ആശാൻ കവിതകളുടെ സമകാലിക പ്രസക്തി" എന്ന വിഷത്തിന്മേലുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുകുലം പ്രസിഡന്റ് ജി.പ്രസന്നകുമാർ അദ്ധ്യക്ഷനായി. വി.രഘുനാഥ് പ്രൊഫ.എം.കുഞ്ഞാമൻ അനുസ്മരണം നടത്തി. എം.കൃഷ്ണകുമാർ ആശാന്റെ കവിത ആലപിച്ചു. പി.എൻ.ഗോപീകൃഷ്ണൻ, തോൽപ്പാവക്കൂത്ത് ആചാര്യൻ കെ.കെ.രാമചന്ദ്രപ്പുലവർ, മുതുകുളം കൃഷ്ണൻകുട്ടി, മുതുകുളം സോമനാഥ് കായംകുളം വിമല എന്നിവരെ മുതുകുളം ഗ്രാമപ്പാഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ ആദരിച്ചു. വിദ്യാഭ്യാസ അനുമോദന സമ്മേളനം വാർഡ് പ്രതിനിധി എസ്.ഷീജ ഉദ്ഘാടനം ചെയ്തു. കെ.ഹരി, ശ്രുതിരാജ്, എസ്.ആർക്കരാജ്, വി.എസ്.ശ്രീജ, സെക്രട്ടറി ജി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.