ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭ മഹോത്സവത്തിനും അതോടനുബന്ധിച്ചു നടക്കുന്ന ശങ്കരനാരായണ കലോത്സവത്തിനും തുടക്കമായി. ക്ഷേത്രാചാരങ്ങൾക്കു പുറമെ വിവിധ കലാപരിപാടികളും പന്ത്രണ്ട് ദിനങ്ങളിലായി ക്ഷേത്രാങ്കണത്തിൽ അരങ്ങേറും.എല്ലാ ദിവസവും രാവിലെ 11.30ന് കളഭാഭിഷേകത്തിന് വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 9 ന് വിളക്കെഴുന്നള്ളിപ്പും വിളക്കാചാരവും നടക്കും.ശങ്കരനാരായണ കലോത്സവത്തിൽ കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാർ പങ്കെടുക്കും. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രാങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ മനോജ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി.അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ജയരാജ്, ക്ഷേത്രപ്രദേശിക സമിതി വൈസ് പ്രസിഡന്റ് കരുമാടി ഗോപകുമാർ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിമൽകുമാർ, കെ .മുകുന്ദൻ, വാസുദേവൻ നായർ, ജി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.ക്ഷേത്രപദേശക സമിതി സെക്രട്ടറി ശ്രീകുമാർ തത്തമത്ത് സ്വാഗതം പറഞ്ഞു.