
ചേർത്തല: നൈപുണ്യാ കോളേജിൽ നടന്ന ഇന്റർ കോളേജിയേറ്റ് മാനേജ്മന്റ് ടൂറിസം ഫെസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ബൈജു ജോർജ് പൊന്തേമ്പിള്ളി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ചാക്കോ കിലുക്കൻ,കോമേഴ്സ് ആൻഡ് മാനേജ്മന്റ് വിഭാഗം മേധാവി ഡോ.പ്രശാന്ത് കുമാർ,കോളജ് അദ്ധ്യാപകരായ അരവിന്ദ് ജി.നായർ,രഞ്ചു ചന്ദ്രൻ എന്നിവർ പങ്കെടുത്തു. കോളേജ് വിദ്യാർത്ഥികളുടെ മാനേജ്മന്റ് ടൂറിസം മേഖലയിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മത്സരങ്ങളാണ് ഫെസ്റ്റിൽ ഒരുക്കിയത്. കേരളത്തിലെ വിവിധ ജില്ലകളിലെ കോളേജുകളിൽ നിന്നായി 250 ൽ പരം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.