മാന്നാർ: എസ്.എൻ.ഡി.പി യോഗം പ്രഥമ ജനറൽ സെക്രട്ടറിയും ശ്രീമൂലം പ്രജാസഭ അംഗവുമായിരുന്ന മഹാകവി കുമാരനാശാന്റെ നൂറാമത് വാർഷിക സ്മൃതി ദിനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും. അനുസ്മരണ ചടങ്ങ് യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ അഡ്.കമ്മിറ്റിയംഗം ഹരിലാൽ ഉളുന്തി അദ്ധ്യക്ഷത വഹിക്കും. "ആശാന്റെ കവിതകളും സാഹിത്യസൃഷ്ടികളും" എന്ന വിഷയത്തെ ആസ്പദമാക്കി യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ബിനുരാജ് ആശാൻ അനുസ്മരണ പ്രഭാഷണം നടത്തും.യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ നുന്നു പ്രകാശ് ,പി.ബി സൂരജ്, പുഷ്പ ശശികുമാർ, മേഖലാ ചെയർമാൻമാരായ തമ്പി കൗണടിയിൽ,ബിനു ബാലൻ, കെ.വിക്രമൻ, സതീശൻ മൂന്നേത്ത്, കൺവീനർമാരായ അനിൽകുമാർ.ടി.കെ, രാധാകൃഷ്ണൻ പുല്ലാമഠം, രവി.പി കളീയ്ക്കൽ, സുധാകരൻ സർഗ്ഗം, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ സന്തോഷ് കാരാഴ്മ്, സൈബർ സേന കൺവീനർ ശ്രീലത രവീന്ദ്രൻ എന്നിവർ സംസാരിക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗം ഹരിപാലമൂട്ടിൽ വനിതാ സംഘം യൂണിയൻ വൈസ് ചെയർപേഴ്സൺ സുജാത നുന്നു പ്രകാശ് നന്ദി പറയും. രാവിലെ 10 മുതൽ യൂണിയൻ ഹാളിൽ തയ്യാറാക്കിയിരിക്കുന്ന കുമാരനാശാൻറെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും.