
ഹരിപ്പാട്: വികസിത് ഭാരത് സങ്കൽപ് യാത്ര ഹരിപ്പാട് എത്തിച്ചേർന്നു.കെ.എസ്.ആർ.ടി.സി വളപ്പിൽ എത്തിച്ചേർന്നയാത്രയിൽ എസ്. ബി. ഐ മെയിൻ ബ്രാഞ്ച് മാനേജർ കെ.സി.രേഖ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് നഗരസഭ കൗൺസിലർ പി.എസ് നോബിൾ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ടൗൺഹാൾ ബ്രാഞ്ച് മാനേജർ സിന്ധു. ആർ. എസ്, കാനറാ ബാങ്ക് മാനേജർ രജീഷ്, കേരള ഗ്രാമീൻ ബാങ്ക് മാനേജർ ഷീല ബി. എസ്, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ രാധാകൃഷ്ണൻ,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജെ .ദിലീപ് കുമാർ, കൗൺസിലർമാരായ കെ.സുഭാഷിണി, മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.