
ആലപ്പുഴ: കളർകോട് ഗവ. എൽ പി സ്കൂളിൽ 2024-25 അദ്ധ്യയനവർഷത്തെ അഡ്മിഷൻ മേള സംഘടിപ്പിച്ചു.മേളയിൽ വിവിധ ക്ലാസുകളിലായി 65 കുട്ടികൾ അഡ്മിഷൻ നേടി. കളർകോട് വാർഡ് കൗൺസിലർ ഹരികൃഷ്ണൻ കെ.എസ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ശോഭന എം.കെ, സന്ദീപ്.യു, ഹെഡ്മിസ്ട്രസ് ശാലിനി പി.പി, എസ്.എം.സി ചെയർമാൻ ജ്യോതിലാൽ, സീനിയർ അദ്ധ്യാപിക അനിതമ്മ സി.എസ് എന്നിവർ സംസാരിച്ചു.