കായംകുളം : ഡി.വൈ.എഫ്.ഐ 20ന് നടത്തുന്ന മനുഷ്യചങ്ങലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ബ്ലോക്ക് തലത്തിൽ 14 മേഖല സ്വാഗതസംഘങ്ങളും 260 ബ്രാഞ്ച് സ്വാഗതസംഘങ്ങളും രൂപീകരിച്ചു. വിവിധ മേഖലകളിൽ കാൽനട പ്രചാരണ ജാഥ നടത്തി. ജാഥയ്ക്ക് 110 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ബ്ലോക്ക്, മേഖല, യൂണിറ്റ് തലത്തിൽ സ്‌ട്രൈക്ക് കോർണർ എന്ന പേരിൽ സ്വാഗതസംഘം ഓഫീസുകൾ തുറന്നു. കായംകുളം ടൗണിൽ സ്ട്രീറ്റ് വിസിറ്റ് നടക്കും. 17ന് സംഘാടക സമിതികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം.18ന് ഇരുചക്രവാഹന വിളംബരജാഥ എന്നിവ നടത്തും.