ആലപ്പുഴ : പഴവീട് അത്തിത്തറ ശ്രീഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണയജ്ഞത്തിന് തുടക്കമായി. നാളെ പുലർച്ചെ ഗണപതിഹോമം, ഭഗവതിസേവ ചതുശുദ്ധധാര പഞ്ചഗവ്യം, പഞ്ചകം എന്നീ അഭിഷേകങ്ങൾ, പ്രോക്തംപ്രാശ്ചിത്തം എന്നീ ഹോമങ്ങൾ, ഹോമകലശാഭിഷേകം. 19ന് രാവിലെ ക്ഷേത്രത്തിൽ വിശേഷാൽപൂജ, ശാന്തി, അത്ഭുതശാന്തി ഹോമങ്ങൾ, ഹോമകലശാഭിഷേകം, മണ്ഡപസംസ്കാരം. 20ന് ശ്വശാന്തി, ചോരശാന്തി എന്നീ ഹോമങ്ങൾ, ഹോമകലശാഭിഷേകം. 21ന് രാവിലെ കലശങ്ങളിൽ അധിവാസം വിടർത്തിപൂജ. ക്ഷേത്രത്തിൽ പരികലശമാടി പ്രഭാതപൂജ, ജീർണ്ണാഷ്ടബന്ധം കളഞ്ഞ് നാളശോധനം- പുണ്യാഹം, വലിയപാണി. 22 ന് രാവിലെ 7ന് അഷ്ടബന്ധന്യാസം തുടർന്ന് ബ്രഹ്മകലശാഭിഷേകം, സപരിവാരപൂജ, ശ്രീഭുതബലി ആചാര്യദക്ഷിണ തുടങ്ങിയവ നടക്കും. ക്ഷേത്രത്തിലെ മകരം ഉതൃട്ടാതി മഹോത്സവം ഫെബ്രുവരി 4ന് തുടങ്ങി 13ന് സമാപിക്കും.