അമ്പലപ്പുഴ: ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷണം പോയതായി പരാതി. അമ്പലപ്പുഴ സ്വദേശി സേവ്യറിന്റെ സ്കൂട്ടറാണ് മോഷണം പോയത്. അമ്പലപ്പുഴ കോമനയിലെ സെന്റ് ജോസഫ് ഫിലോസഫി കോളേജിൽ (കപ്പൂച്ചിൻ സെമിനാരി ) നിന്നാണ് മോഷണം പോയത്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.