ആലപ്പുഴ : യൂത്ത് കോൺഗ്രസിന്റെ കളക്ടറേറ്റ് മാർച്ചിൽ മനുഷ്യ ചങ്ങലയുടെ പോസ്റ്ററുകളും ബാനറും നശിപ്പിച്ചതിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. പുന്നപ്ര-വയലാർ സ്മാരക ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ നിന്ന് ആലപ്പുഴ ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം നഗരം ചുറ്റി ജനറൽ ആശുപത്രി ജംഗ്ഷനിൽ സമാപിച്ചു. എ.വി.ജെ ജംഗ്ഷനിൽ ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിൽ ശക്തമായ സംരക്ഷണവലയം തീർത്തതിനാൽ ഡി.സി.സി ഓഫീസിലേക്ക് പ്രകടനം നീങ്ങിയില്ല. ജില്ലാസെക്രട്ടറി ജെയിംസ് സാമുവേൽ, ആർ.അനസ്, ശ്രീജിത്ത്, ശ്വേത എസ്.കുമാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.