sddftr

മുഹമ്മ: പാലിയേറ്റീവ് ദിനത്തിൽ 17ാം വാർഡിലെ സി.ഡി.എസ് മെമ്പറും ആശാവർക്കറുമായ വി. അനിതകുമാരിയെ മണ്ണഞ്ചേരി കുടുംബശ്രീ സി.ഡി.എസ് ആദരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ അമ്പിളിദാസ് പൊന്നാട അണിയിച്ചു. അഗതി ആശ്രയ ഗുണഭോക്താവും കിടപ്പരോഗിയുമായ ആമിനബീവിക്ക് പാലിയറ്റീവ് കിറ്റ് നൽകി. സി.ഡി.എസ് ഉപസമിതി അംഗം രമ്യ സനൽ, സി.ഡി.എസ് അംഗം സൈനബ, എ.പി. സുരമ്യ , രേഷ്മ രാജ്, മാലിനി അരുൺ, ലിറ്റിൽ ഫ്ളവർ എന്നിവർ പങ്കെടുത്തു.