a

മാവേലിക്കര: എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചാരണർത്ഥം ടീം വിമുക്തി,​ ദി ചലഞ്ച് അക്സപ്റ്റഡ് 23 എന്ന പേരിൽ താലൂക്കുതല ഫുട്ബാൾ മത്സരം നടത്തി. ഫൈനലിൽ മാവേലിക്കര ഗവ.ബോയിസ് എച്ച്.എസ്.എസിനെ താമരക്കുളം വി.വി.എച്ച്.എസിനെ (2-0)​ പരാജയപ്പെടുത്തി. മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.അനിൽകുമാർ ഫൈനൽ മത്സരം കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. വിജയിച്ച ടീം അംഗങ്ങൾക്ക് മെഡലും സർട്ടിഫിക്കറ്റുകളും മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിതരണം ചെയ്തു.