1

കുട്ടനാട്: ശ്രീനാരായണ ഗുരുദേവന്റെ തന്ത്രി പരമ്പരയിൽ അംഗമായിരുന്ന കുമരകം മൃത്യുഞ്ജയൻ തന്ത്രിയുടെ ശിഷ്യനായ കുമരകം ഗോപാലൻ തന്ത്രിയെ, എസ്.എൻ.ഡി.പി യോഗം നാലാം നമ്പർ കുന്നുമ്മ ശാഖയുടെ നേതൃത്വത്തിൽ നടന്നുവന്ന ഭാഗവത സപ്താഹയജ്ഞം വേദിയിൽ കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ആദരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ക്ഷേത്രങ്ങളിൽ തന്ത്രിയായി 50 വർഷവും ക്ഷേത്രപൂജയിൽ 65 വർഷവും പൂർത്തിയാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആദരം. ശാഖ പ്രസിഡന്റ് കെ.പി.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യജ്ഞാചാര്യൻ ഡോ.പള്ളിക്കൽ മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. വൈദികയോഗം കുട്ടനാട് യൂണിയൻ പ്രസിഡന്റ് കമലാസനൻ ശാന്തി, കെ.പി.എം.എസ് കുട്ടനാട് യൂണിയൻ അസിസ്റ്റൻ്റ് സെക്രട്ടറി കെ.പി.ഷാജി, ക്ഷേത്രമേൽശാന്തി ദീപക്, ശാഖായോഗം മാനേജിംഗ് കമ്മിറ്റിയംഗം എം.മോഹൻദാസ്, യൂത്ത്മൂവ്മെന്റ് യൂണിറ്റ് പ്രസിഡന്റ് അരുൺ ചിന്തേവാല, വനിതാസംഘം യൂണിറ്റ് സെക്രട്ടറി ഉഷാ രാജേഷ് എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി പി.കെ.സുനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് രജനി രാജേഷ് നന്ദിയും പറഞ്ഞു.