photo

ചേർത്തല: തണ്ണീർമുക്കം വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനവും അവാർഡ്ദാനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.വാസവൻ അനുസ്മരണം എ.എ.ഷുക്കൂർ നടത്തി. പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്,മാത്യു കൊല്ലേലിൽ,ബിനു,മുൻ പഞ്ചായത്ത് അംഗങ്ങളായ ആർ.ശശിധരൻ,സജി കുര്യാക്കോസ്, പ്രസന്നൻ ആർ.കല്ലയിൽ,സാജൻ ചെമ്പിത്തറ,ഷാജിശാന്തി,രമേശൻ,സുരേഷ് വാസവൻ എന്നിവർ സംസാരിച്ചു. മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട കോക്കമംഗലം സെന്റ് ആന്റണീസ് ഹൈസ്കൂൾ വാസവൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫി ഏറ്റുവാങ്ങി. കൺവീനർ തണ്ണീർമുക്കം ശിവശങ്കരൻ സ്വാഗതവുംഹെഡ്മാസ്റ്റർ ആന്റണി കുര്യാക്കോസ് നന്ദിയും പറഞ്ഞു.