dstde

മുഹമ്മ: ജില്ലാപഞ്ചായത്തിന്റെ പാലിയേറ്റീവ് ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു.ജില്ലാപഞ്ചായത്തും ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ മുഴുവൻ കിടപ്പുരോഗികളെയും വീട്ടിലെത്തിപരിചരിച്ചു. ആര്യാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജേശ്വരി അധ്യക്ഷയായി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി.പ്രിയ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനു വർഗീസ്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ആർ.റിയാസ് ,ഗീതാബാബു,​ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാസനൽകുമാർ,​ കവിത ഹരിദാസ്, സിന്ധു തുടങ്ങിയവർ സംസാരിച്ചു.