ഹരിപ്പാട്: നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഹോപ്പ് പദ്ധതി ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ഹരിപ്പാട് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിക്കും. ആദ്യ ഘട്ടമായി ഹരിപ്പാട് നിയോജക മണ്ഡലത്തിലെ സർക്കാർ-എയ്ഡഡ്, മാനേജ്മെന്റ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട കരിയർ കണ്ടെത്താനുള്ള ഹോപ്പ് കരിയർ നാവിഗേറ്റർ എന്ന പദ്ധതിക്ക് തുടക്കംകുറിക്കും. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും കരിയർ എക്സ്പേർട്സുകൾ സന്ദർശിച്ച് അറിവിന്റെ ഉൾകാഴ്ച്ചകൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.