ആലപ്പുഴ: സെന്റ് ജോസഫ് കോളേജിൽ 17,18തീയതികളിൽ നാക് പിയർ ടീം സന്ദർശിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് ഗുണനിലവാരം നിർണ്ണയിക്കുന്നതിനാണ് യു.ജി.സി നിയോഗിച്ച സമിതി മൂല്യനിർണ്ണയം നടത്തുന്നത്. സന്ദർശനത്തോടനുബന്ധിച്ച് എക്സിബിഷൻ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, പൂർവ വിദ്യാർത്ഥിനികൾ, കോളേജ് ഭരണസമിതി, ജനപ്രതിനിധികൾ, എന്നിവരുമായി സംഘം ചർച്ച ചെയ്യും. പ്രിൻസിപ്പാൾ സിസ്റ്റർ ഡോ. എ.എ.ഉഷ, ഐ.ക്യൂ.എ.സി കോ ഓർഡിനേറ്റർ അഞ്ജു എം.നീലിയറ, ജോയിന്റ് കോഓർഡിനേറ്റർ സിസ്റ്റർ ബാറകല പുഷ്പ, മാനേജർ സിസ്റ്റർ ഫിലോമിന പുത്തൻപുര, ഡോ. വി.എസ്.സലീന, ഡോ. ജ്യോതി ലക്ഷ്മി എന്നിവർ പരിപാടികൾ വിശദീകരിച്ചു.