ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം 2836-ാം നമ്പർ വേടരപ്ലാവ് ശാഖയുടെ 41-ാമത് വാർഷികവും പ്രതിഷ്ഠാ വാർഷികവും 17, 18 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 8 ന് ശാഖാ പ്രസിഡന്റ് ഡി.വിജയൻ പതാക ഉയർത്തും. 8.15 ന് ഗുരുഭാഗവത പാരായണം,വൈകിട്ട് 5.30 ന് ആചാര്യവരണം , 6 ന് പ്രസാദശുദ്ധി ക്രിയകൾ, 7ന് തിരുവാതിര, 8 ന് മോഹിനിയാട്ടം-നാടോടി നൃത്തം. 18 ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ഗുരുപൂജ, കലശപൂജ, കലശാഭിഷേകം ചടങ്ങുകൾക്ക് ശിവഗിരിമഠം വിശാലാനന്ദസ്വാമികൾ മുഖ്യകാർമ്മികത്വം വഹിക്കും, 12.30 ന് അന്നദാനം, വൈകിട്ട് 4.30 ന് സാംസ്കാരിക സമ്മേളനം ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാൻ രൻജിത് രവി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. രാത്രി 7.30 ന് സ്നേഹതീരത്തൊരാൾ - കൊച്ചിൻ നടനയുടെ നാടകവും നടക്കുമെന്ന് ശാഖാ പ്രസിഡന്റ് ഡി.വിജയൻ , സെക്രട്ടറി ബി.തുളസീദാസ്, വൈസ് പ്രസിഡന്റ് ഷീജാ ശശി എന്നിവർ അറിയിച്ചു.