
മാവേലിക്കര : ഭർത്താവിന്റെ പെൻഷൻ പൈസയുമായി വരുന്നവഴി മാവേലിക്കര വെട്ടിയാർ ബെല്ലുയി കോട്ടെജിൽ അമ്മിണി സാമൂവലിന്റെ കൈയിൽ നിന്ന് നഷ്ടപെട്ട പൈസ, മാവേലിക്കര പൊലീസിന്റെ സമയോചിതമായ ഇടപെടൽ വഴി ഉടമയെ കണ്ടെത്തി തിരിച്ച് ഏൽപ്പിച്ചു.
കഴിഞ്ഞദിവസം പുതിയകാവിൽ റോഡിൽ കിടന്നു കിട്ടിയ 8000 രൂപ അത് വഴി വന്ന നഗരസഭ മുൻ ബി.ജെ.പി കൗൺസിലർ കൂടിയായ മാവേലിക്കര പൊന്നാരന്തോട്ടം തിരുവാതിരയിൽ രംഗനാഥിന് ലഭിക്കുകയും അത് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. മാവേലിക്കര എസ്.ഐ സി.ശ്രീജിത്തിന്റെ നിർദ്ദേശനുസരണം എസ്.ഐ നിസാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ നോബിൾ, ഷാനവാസ്, സിവിൽ പൊലീസ് ഓഫീസർ അനന്തമൂർത്തി എന്നിവർ നടത്തിയ അന്വേഷണത്തിൽ ഉടമയായ അമ്മിണിയെ കണ്ടെത്തുകയും ,മകൻ ഗ്ലാഡ് സണ്ണി എത്തി മാവേലിക്കര പൊലീസ് സ്റ്റേഷനിൽ പണം വാങ്ങുകയുമായിരുന്നു.