ചാരുംമൂട് : താമരകുളം വി.വി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക എൽ.ജ്യോതിലക്ഷ്മിയുടെ നിര്യാണത്തിൽ സ്കൂളിൽ അനുശോചനയോഗം നടത്തി.പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.എച്ച്.എം എ.എൻ.ശിവപ്രസാദ്, പി.ടി.എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം,സ്റ്റാഫ് സെക്രട്ടറി പി.എസ്.ഗിരീഷ് കുമാർ,പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.എച്ച്. അനീസ് മാലിക്, എച്ച്.റിഷാദ്,സീനിയർ അദ്ധ്യാപകരായ ബി.കെ.ബിജു,സി.സന്തോഷ് കുമാർ, എസ്.അജിത്ത്,എസ് .ആനന്ദവല്ലി, അഞ്ചു ബി.നായർ, സ്മിത ശങ്കർ എന്നിവർ അനുശോചിച്ചു.