photo

ചാരുംമൂട് : താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലിയുടെ ഭാഗമായി ഒരു വർഷകാലം നീണ്ട ആഘോഷങ്ങളുടെ സമാപനവും ഗുരുവന്ദനവും നടന്നു . സമാപന സമ്മേളനം സിനിമാ താരം രശ്മി അനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. 1998 ൽ ആണ് വി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി ആരംഭിച്ചത്. സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിൽ ഇതുവരെ 9000 ഓളം വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ മാനേജരെയും അദ്ധ്യാപക - അന അദ്ധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു . ചുനക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ആർ.അനിൽ കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ സുരേഷ് തോമസ് നൈനാൻ, എസ്.സിനുഖാൻ, ചുനക്കര ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ, സ്കൂൾ മാനേജർ പി.രാജേശ്വരി, പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, എച്ച്.എം എ.എൻ.ശിവപ്രസാദ്, മുൻ പ്രിൻസിപ്പൽ ജിജി എച്ച്.നായർ, പി.ടി എ വൈസ് പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, മാതൃസംഗമം കൺവീനർ ഫസീല ബീഗം, സ്റ്റാഫ് സെക്രട്ടറിമാരായ സി.എസ്.ഹരികൃഷ്ണൻ, പി.എസ്.ഗിരീഷ് കുമാർ, ടി.ജയപ്രകാശ്, കെ. സണ്ണി കുട്ടി, ഫാ.ജോയിസ് വി.ജോയ്, ജി.പ്രവീൺ,ഗ്രീഷ്മ കൃഷ്ണൻ, ബാസീം ബദറുദീൻ,ആർ.ഹരി ലാൽ,ജി.രാജശ്രീ, അഞ്ചു ബി.നായർ,കെ.രഘു കുമാർ, ഹെലൻ ശ്രീകുമാർ എന്നിവർ സംസാരിച്ചു.