
മാവേലിക്കര: വൈ.എം.സി.എ ഏഷ്യ പസഫിക് അലയൻസ് മുൻ വൈസ് പ്രസിഡന്റും ബിഷപ് മൂർ കോളേജ് ധനതത്വശാസ്ത്ര വിഭാഗം മുൻ മേധാവിയുമായ തഴക്കര പ്രീതിയിൽ പ്രൊഫ.പി.ജെ. ഉമ്മൻ (83) നിര്യാതനായി. സംസ്‌കാരം 19ന് ഉച്ചക്ക് 1ന് സി.എസ്.ഐ ക്രൈസ്‌റ്റ് ചർച്ച് സെമിത്തേരിയിൽ. വൈ.എം.സി.എ ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന ചെയർമാൻ, വൈസ് ചെയർമാൻ, ചെങ്ങന്നൂർ സബ് റീജ്യൻ ജനറൽ കൺവീനർ, ചെയർമാൻ, മാവേലിക്കര വൈ.എം.സി.എ പ്രസിഡന്റ്, സി.എസ്.ഐ മധ്യകേരള മഹായിടവക എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം, സി.എസ്.ഐ സഭ കോളേജുകളുടെ ഉപദേശക സമിതിയംഗം, കേരള സർവകലാശാല അക്കാദമിക് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ.മോളി തോമസ് (റിട്ട സൂപ്രണ്ട്, മാവേലിക്കര ജില്ലാആശുപത്രി). മക്കൾ: പ്രദീപ് ഉമ്മൻ, പ്രവീൺ ഉമ്മൻ, ഡോ.പ്രീതി മേരി ഉമ്മൻ (വെറ്ററിനറി സർജൻ, കുറ്റൂർ). മരുമക്കൾ : നിലീന കുര്യൻ, കവിത മാത്യൂസ്, മാത്യു ഏബ്രഹാം (കൃഷി വകുപ്പ് അസി.ഡയറക്ടർ, പത്തനംതിട്ട).