tur

അരൂർ: പ്രാഥമിക സഹകരണ സംഘങ്ങളിൽ താമസിയാതെ ഡിജിറ്റൽ സംവിധാനം നിലവിൽ വരുമെന്നും സംസ്ഥാനത്തെ മുഴുവൻ സംഘങ്ങളിലും ഇതിനായുള്ള ടെൻഡർ നടപടികൾ പുർത്തിയായതായും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. അരൂർ സെൻട്രൽ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ മേഖലയിലെ ഏതെങ്കിലും ഒരു സംഘത്തിന് ക്ഷീണം ഉണ്ടായാൽ അവയെ സഹായിക്കാൻ സഹകരണ വകുപ്പ് ഉണ്ടാകുമെന്നുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരുവന്നൂർ ബാങ്ക് . സംഘങ്ങളിലെ നിക്ഷേപങ്ങളുടെ സംരക്ഷണത്തിന് നിയമം ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.പ്രസാദ് ബാങ്ക് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദെലീമ ജോജോ എം.എൽ എ അദ്ധ്യക്ഷയായി. സ്ട്രോംഗ് റൂം എ.എം.ആരിഫ് എം.പിയും എസ്.എച്ച്.ജി വായ്പകളുടെ വിതരണം കെ.എസ്.ഡി.പി ചെയർമാൻ സി.ബി.ചന്ദ്രബാബുവും പരിഷ്ക്കരിച്ച വായ്പകളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദും ഉദ്ഘാടനം ചെയ്തു. അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി റീഡിംഗ് റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. സഹകരണ അസി. രജിസ്ട്രാർ എൽ.ജ്യോതിഷ് കുമാർ, അസി.ഡയറക്ടർ (ഓഡിറ്റ് ) എം.ബി.ഷീജ, ബാങ്ക് സെക്രട്ടറി മീര യു.പിള്ള, എസ്.വിജയകുമാരി, എം.പി. ബിജു,സി.കെ.പുഷ്പൻ, അഡ്വ.എൻ രതീഷ്, ടി.പി.സതീശൻ, പി.കെ. സാബു , അസീസ് പായിക്കാട് തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പി.ദിലീപ് കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ്‌ എൻ.കെ.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.