
അരൂർ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) അരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹോട്ടൽ ജീവനക്കാർക്കായി ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ മാരത്തോൺ ഹെൽത്ത് ക്യാമ്പിന്റെ ഭാഗമായി ചന്തിരൂരിൽ നടന്ന ആദ്യക്യാമ്പ് അരൂർ പഞ്ചായത്ത് ആരോഗ്യ, വിദ്യഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് കുന്നേൽ ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് മനാഫ് എസ്.കുബാബ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗവും അരൂർ യൂണിറ്റ് രക്ഷാധികാരിയുമായ എ.ഇ. നവാസ് മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഷാജി ഫിലിപ് , സെക്രട്ടറി ബി.എ.മൂസ, ട്രഷറർ വി.കെ.ഷഹർഷ ഷാനു , ടി.എം.നിഹാസ്, ബി.എസ്.നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു