ambala

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 244-ാം നമ്പർ പുന്നപ്ര പടിഞ്ഞാറ് ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാകർമ്മത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ, ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനെ ആദരിച്ചു.പുന്നപ്ര ശാന്തി ഭവൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനത്തിനായിരുന്നു ആദരം നൽകിയത്.ശാഖാ ചെയർമാൻ കെ.എം.രവീന്ദ്രൻ മാത്യു ആൽബിനെ പൊന്നാട അണിയിച്ച്, മൊമന്റോ നൽകി ആദരിച്ചു. ടി.കെ.കേശവൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു.ശാഖാ ചെയർമാൻ കെ.എം.രവീന്ദ്രൻ അദ്ധ്യക്ഷനായി. ആദരവിന് മാത്യു ആൽബിൻ നന്ദി പറഞ്ഞു.