അമ്പലപ്പുഴ: പുന്നപ്ര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്ന് മുതൽ 26 വരെ നടക്കുന്ന തൈപ്പൂയ മഹോത്സവത്തിന് ഇന്ന് കൊടിയേറും. നാളെ രാത്രി 7 നും 7.45 നും മദ്ധ്യേ പുതുമന ഇല്ലത്ത് ദാമോധരൻ തന്ത്രികളുടേയും ക്ഷേത്രം മേൽശാന്തി അനിൽ ശർമ്മയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് തൃക്കൊടിയേറ്റ് .ജനുവരി 26 ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.