
ആലപ്പുഴ: തിരകഥാകൃത്തും ഗാനരചിതാവും നടനുമായ മുതുകുളം രാഘവൻ പിള്ളയുടെ പേരിൽ കളിത്തട്ട് നൽകുന്ന മുതുകുളം അവാർഡിന് ഫോട്ടോഗ്രാഫറും ചിത്രകാരനുമായ താഹ മുഹമ്മദ് അർഹനായി. ചലചിത്രം, നാടകം, മറ്റ് കലാരംഗത്തുള്ളവർക്ക് ഓരോ വർഷവും മാറിമാറി അവാർഡ് നൽകുന്നത്. 25,000രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 23ന് എറണാകുളം കലവരർ വേദാന്താ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മേയർ അനിൽകുമാർ അവാർഡ് വിതരണം ചെയ്യുമെന്ന് കകളിത്തട്ട് പ്രസിഡന്റ് ഡോ.എം.മധുസുദനൻ, സെകിട്ടറി എൽ.രാജശേഖരൻ മുതുകുളം എന്നിവർ അറിയിച്ചു.