അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 244 -ാം നമ്പർ പുന്നപ്ര പടിഞ്ഞാറ് ശാഖയിലെ ഗുരു പ്രതിഷ്ഠാ കർമ്മം ഇന്ന് രാവിലെ 9.45 നും 9.55 നും മദ്ധ്യേ ഗുരുദേവ വിഗ്രഹപ്രതിഷ്ഠാകർമ്മം നടക്കും. രാവിലെ 11ന് നടക്കുന്ന പൊതുസമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും..ഷോപ്പിംഗ് സെന്റർ ഉദ്ഘാടനം യുണിയൻ പ്രസിഡന്റ് പി.ഹരിദാസ് നിർവഹിക്കും. ഗുരുക്ഷേത്രസമർപ്പണം യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിക്കും .ക്ലീറ്റസ് കളത്തിൽ, ആർ.പ്രസന്നകുമാർ, എസ്.സനിൽ തുടങ്ങിയവർ സംസാരിക്കും.12 ന് പ്രീതി ലാൽ പ്രഭാഷണം നടത്തും. ഉച്ചക്ക് 2 ന് പ്രസാദമൂട്ട്. കെ.പി.പ്രദീപ് കുമാർ സ്വാഗതവും,ടി.സുരേന്ദ്രൻ നന്ദിയും പറയും.