photo

ചാരുംമൂട് : എസ്.എഫ്.ഐ യുടെ 53-ാമത് സ്ഥാപക ദിനത്തിന്റെ ഭാഗമായി പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തി. എസ്.എഫ്.ഐ ചാരുംമൂട് ഏരിയ എക്സിക്യൂട്ടീവ് അംഗം എസ്.മേഘ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.നിയാസ്,ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ എസ്.മഹേഷ്‌, അംഗം ശ്രീമോൾ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. എസ്.എഫ്.ഐ പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി അർജുൻ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.