ചേർത്തല: മരിയൽ തീർത്ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെ വിവാഹ ദർശന തിരുന്നാളിന് ഇന്ന് കൊടിയേറും.
160-ാം മത് തിരുന്നാൾ ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി വികാരി ഡോ.ആന്റോ ചേരാംതുരുത്തി,ട്രസ്​റ്റി സി.ഇ.അഗസ്​റ്റിൻ, പ്രസുദേന്തി ജോൺ എബ്രഹാം അഞ്ചീക്കര എന്നിവർ പറഞ്ഞു. 18 ന് വൈകിട്ട് 4.30 ന് ദിവ്യബലി ഫാ.ബിനീഷ് പൂണോളി കാർമികത്വം വഹിക്കും.തുടർന്ന് വികാരി ഫാ.ആന്റോ ചേരാംതുരുത്തി കൊടിയേ​റ്റും.സാൽവേ ലദീഞ്ഞ്. 19ന് രാവിലെ 7ന് ദിവ്യബലി, ലൈത്തോരൻമാരുടെ വാഴ്ച, അടുത്ത വർഷത്തേക്കുള്ള പ്രസുദേന്തി,സ്ഥാനക്കാരുടെ തിരഞ്ഞെടുപ്പ് .വൈകിട്ട് 4.30 ന്
ദിവ്യബലി ഫാ.ചാൾസ് തെ​റ്റയിൽ കാർമികത്വം വഹിക്കും.പ്രസുദേന്തി, സ്ഥാനക്കാർ എന്നിവരുടെ വാഴ്ച,സാൽവേ ലദീഞ്ഞ്. 20ന് രാവിലെ 7ന് ദിവ്യബലി വൈകിട്ട് 4.30 ന് രൂപം വെഞ്ചിരിപ്പ് തുടർന്ന് ദിവ്യബലി ഫാ.സജി കണ്ണാംപറമ്പിൽ കാർമികത്വം വഹിക്കും.വേസ്പര.പ്രദക്ഷിണം. 21ന് തിരുന്നാൾ ദിനം .രാവിലെ 6നും 7നും ദിവ്യബലി.10ന് ആഘോ
ഷമായ തിരുന്നാൾ കുർബാന ഫാ.മാർഷൽ മേലാപ്പിള്ളി കാർമികത്വം വഹിക്കും. പ്രസംഗം ഫാ.ജോസഫ് താമരവെളി.വൈകിട്ട് 3.30 ന് ദിവ്യബലി തുടർന്ന് ആഘോഷമായ പട്ടണ പ്രദക്ഷിണം, സമാപന ആശിർവാദം. 22ന് മരിച്ചവരുടെ ഓർമ ദിനം.രാവിലെ ഏഴിന് ദിവ്യബലി,സെമിത്തേരിയിൽ അനുസ്മരണ ശുശ്രൂഷ.