photo

ആലപ്പുഴ: മഹാകവി കുമാരനാശാൻ സ്മാരക സംഘത്തിന്റെ സെക്രട്ടറിയായും പ്രസിഡന്റായും അരനൂറ്റാണ്ട് പ്രവർത്തിക്കുന്ന ഇടശ്ശേരി രവിക്ക് ഹരിപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാം സ്മാരക ലൈബ്രറിയുടെ ആദരം.പല്ലന കുമാരകോടിയിൽ ആശാൻ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഡോ.എ.പി.ജെ.അബ്ദുൾ കലാം സ്മാരക ലൈബ്രറി പ്രസിഡന്റ് ഡോ.ഹമീദ് ഷാലി ഇടശ്ശേരി രവിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ആശാൻസ്മാരക സംഘം രൂപീകൃതമായ കാലം മുതൽ അംഗമായി പ്രവർത്തിച്ചുവരുന്ന ഇടശ്ശേരി രവി 1969ൽ കലവറ കൃഷ്ണനായർ പ്രസിഡന്റായ സമിതിയിൽ ആദ്യമായി സെക്രട്ടറിയായത്. തുടർന്ന് തച്ചടി പ്രഭാകരൻ, തച്ചടി സോമൻ, ബിനു തച്ചടി എന്നിർ പ്രസിഡന്റായ സമിതിയിലും സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ പ്രസിഡന്റായ ഇടശ്ശേരിയെ തുടർച്ചയായി മൂന്ന് തവണ ഇതേ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. മഹാകവിയുടെ കൊല്ലത്ത് നിന്ന് ആലുവായിലേക്കുള്ള അവസാന യാത്രയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം ഉടൻ പുറത്തിറങ്ങും. ആശാൻ സ്മാരക സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജരും കുമാരനാശാൻ സ്മാരക സർക്കാർ സമിതിയുടെ ആദ്യ സെക്രട്ടറിയുമാണ് ഇടശ്ശേരി രവി .ഡോ. എ.പി.ജെ അബ്ദുൾ കലാം സ്മാരക ലൈബ്രറിയുടെ ഭാരവാഹികളായ സജിത്ത് ഖാൻ പനവേലി, രാധാകൃഷ്ണൻ, മുഹമ്മദ് നസീം, കെ. പൊന്നപ്പൻ എന്നിവർ പങ്കെടുത്തു.