
അമ്പലപ്പുഴ : ശബരിമലയിൽ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള ആചാര പരമായചടങ്ങുകൾ പൂർത്തിയാക്കി അമ്പലപ്പുഴ സംഘം മടങ്ങി. മണിമല ആഴിപൂജ, എരുമേലി പേട്ട തുള്ളൽ, പമ്പ സദ്യ, നെയ്യഭിഷേകം, മഹാനിവേദ്യം, കർപ്പൂരാഴി പൂജ എന്നീ ചടങ്ങുകൾക്കു ശേഷം മാളികപ്പുറം മണി മണ്ഡപത്തിൽ ശീവേലി എഴുന്നളളത്ത് നടത്തിയും തിരുവാഭരണച്ചാർത്ത് ദർശിച്ചുമാണ് സംഘം മലയിറങ്ങിയത്. സംഘത്തിന്റെ മടക്കയാത്രക്കായി കെ.എസ്.ആർ.ടി.സി പമ്പയിൽ നിന്ന് അമ്പലപ്പുഴയി ലേക്ക് പ്രത്യേക സർവീസ് നടത്തി. സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇരുനൂറ്റി അമ്പത് പേരാന്ന് സംഘത്തിലുണ്ടായിരുന്നത്. സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി കെ.ചന്ദ്രകുമാർ, ഖജാൻജി ബിജു സരോവരം, വൈസ് പ്രസിഡന്റ് ജിതിൻ രാജ്,
ജോ. സെക്രട്ടറി വിജയ് മോഹൻ എന്നിവർ നേതൃത്വം നൽകി.