മുഹമ്മ: എസ്.എൻ.ഡി പി യോഗം 329-ാം നമ്പർ ശാഖയിലെ കലവൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയക്കാവടി മഹോത്സവത്തിന് ഇന്ന് കൊടിയേറി 26ന് ആറാട്ടോടെ സമാപിക്കും.
ഇന്ന് രാവിലെ 11ന് വാരനാട് ജയതുളസീധരൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറും. തുടർന്ന് കൊടിയേറ്റ് പൂജകൾ, പായസ ദാനം,വൈകിട്ട് 6.15 ന് കിരീടം വരവ്,7.15ന് ദേശ താലപ്പൊലി വരവ്. ഉത്സവ ദിവസങ്ങളിൽ രാവിലെ അഭിഷേകാദി മലർനേത്യം സൂക്തജപം, 9ന് വിശേഷാൽ പൂജകൾ, 10.30ന് ഉപമൂർത്തിക്ക് വിശേഷാൽ കലശാഭിഷേകത്തോടെ പൂജ, 11.30ന് വിശേഷാൽ ഉച്ച പൂജ,വൈകിട്ട് ഭഗവതി സേവ,6.30ന് ദീപക്കാഴ്ച ,തുടർന്ന് ദേശതാലപ്പൊലി രാത്രി 8ന് ശ്രീഭൂത ബലി,പുഷ്പാഭിഷേകം. . 22ന് വൈകിട്ട് 7 ന് ഒറ്റ താലം വരവ്,7.40ന് 1008 നാരങ്ങാക്കൊണ്ട് മാല ചാർത്തൽ.24ന് വൈകിട്ട് 5ന് തിരുവാഭരണ വരവ്. 25ന് ഉച്ചയ്ക്ക് 12ന് പള്ളിവേട്ട സദ്യ കലവൂർ ജംഗ്ഷനിൽ,8ന് പള്ളിവേട്ട തുടർന്ന് പള്ളി നിദ്ര. 26ന് തൈപ്പൂയക്കാവടി മഹോത്സവം ,വൈകിട്ട് 4.30ന് കാലടി ഘോഷയാത്രയും വേലുകുത്ത് വഴിപാടും, രാത്രി 8.30ന് ആറാട്ട്,9 ന് തിരിച്ചെഴുന്നള്ളിയ്ക്കൽ .ഫെബ്രുവരി 2ന് ഏഴാം പൂജ.