ചേർത്തല : എസ്. എൻ. ഡി. പി. യോഗം 519-ാം നമ്പർ തൈക്കൽ മഹാ കവി കുമാരനാശാന്റെ 100 -ാം ചരമ വാർഷിക ദിനാചരണവും അനുസ്മരണവും നടത്തി. ഉള്ളുരിന്റെയും വള്ളത്തോളിന്റെയും കാലഘട്ടത്തിൽ മഹാ കവിയായി ഉയർത്തപ്പെട്ട കുമാരനാശാൻ കൃതികളുടെ അവലോകനവും വിപ്ലവകരമായ സാമൂഹ്യ ശ്രദ്ധ പിടിച്ചു പറ്റിയ കവിതകളുടെ വിശകലനവും നടത്തി. പ്രസിഡന്റ്‌ എം.പി.നമ്പ്യാർ, വൈസ് പ്രസിഡന്റ്‌ എസ്.മോഹനൻ, സെക്രട്ടറി കെ.ജി. ശശിധരൻ, കമ്മിറ്റി അംഗം അജിതകുമാരി, കൺവീനർ എൻ.വി.രഘുവരൻ എന്നിവർ അനുസ്മരണം നടത്തി.