
മാന്നാർ: കുരട്ടിക്കാട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ(തേവർമന്നം) ശ്രീഭദ്രയ്ക്ക് കളമെഴുതി പൊങ്കാല മഹോത്സവം നടന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രൻ മീനത്തേതിൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റർ കെ.വേണുഗോപാൽ വിശിഷ്ടാതിഥിയായി. എ.കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം വൈസ് പ്രസിഡന്റ് എം.കെ.വിനോദ്, ജോ.സെക്രട്ടറി ശ്യാം താഴത്തേതിൽ എന്നിവർ സംസാരിച്ചു. പുഷ്പരാജ് താഴത്തേതിൽ സ്വാഗതവും ഉത്സവകമ്മിറ്റി കൺവീനർ സുനിത പുഷ്പരാജ് കൃതജ്ഞതയും പറഞ്ഞു. പൊങ്കാല ചടങ്ങുകൾക്ക് ക്ഷേത്രപൂജാരി വിശ്വംഭരൻ സ്വാമി മുഖ്യകാർമ്മികത്വം വഹിച്ചു.