
ആലപ്പുഴ: നഗരസഭ ഹരിതകർമ്മസേനാംഗങ്ങൾക്കും ശുചീകരണ വിഭാഗം തൊഴിലാളികൾക്കും കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം വാങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ നസീർപുന്നക്കൽ, കൗൺസിലർ ക്ലാരമ്മ പീറ്റർ, കെ.എസ്.ഡബ്ല്യു എം.പി ഡപ്യൂട്ടി ഡയറക്ടർ സുചിത്ര, ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ് എൻജിനിയർ അഞ്ജലി തുടങ്ങിയവർ പങ്കെടുത്തു.