
അലപ്പുഴ: കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 'സ്‌നേഹാരാമം' പദ്ധതി വഴി ഒരുക്കിയ പൂന്തോട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ ഷീല സജീവ്, പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അദ്ധ്യക്ഷൻ നോവിൻ.പി. ജോൺ, അസിസ്റ്റന്റ് സെക്രട്ടറി സിനിമോൾ, ജെ.പി.എച്ച്.എൻ സരിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.പി.സുജിമോൾ, ഹരിത കർമ്മ സേന കോ-ഓഡിനേറ്റർ ശ്രീലക്ഷ്മി, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.