dddddd

ഹരിപ്പാട് :അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയിൽ നടക്കുന്ന പ്രാണ പ്രതിഷ്ഠാകർമ്മത്തോട് അനുബന്ധിച്ചു അയോദ്ധ്യയിലെ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം മുതിർന്ന ആർ.എസ്.എസ്. പ്രചാരകൻ എസ്. സേതുമാധവനിൽ നിന്ന് ബി.ഡി.ജെ.എസ് ദേശീയ നേതാവ് തമ്പി മേട്ടുതറ ഏറ്റുവാങ്ങി. വിഭാഗ് പ്രചാരക് എം.യു.അനൂപ്, ജില്ലാ കാര്യവാഹ് സി.ജെ.മധു പ്രസാദ്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സഹസേവാ പ്രമുഖ് വി.അനിൽകുമാർ. ജില്ലാ സഹ കാര്യവാഹ് എസ്സ്. സതീഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.