ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ വാർഷികത്തോടനുബന്ധിച്ച് 'ശാസ്ത്രകേരളം' മാസികയുമായി സഹകരിച്ച് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ശാസ്ത്ര ലേഖനം, ശാസ്ത്ര കഥ, കാർട്ടൂൺ, കവിത എന്നീ ഇനങ്ങളിലാണ് മത്സരം. മികച്ച രചനകൾക്ക് സമ്മാനം നൽകുന്നതോടൊപ്പം 'ശാസ്ത്രകേരള'ത്തിൽ പ്രസിദ്ധീകരിക്കും. രചനകളുടെ മൂന്നു കോപ്പി പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോടുകൂടി കൺവീനർ, മത്സര വിഭാഗം സബ്ബ് കമ്മിറ്റി, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വാർഷികം,വിജിഭവൻ,പറവൂർ,പുന്നപ്ര നോർത്ത് പി.ഒ, ആലപ്പുഴ എന്ന് വിലാസത്തിൽ 28ന് മുമ്പ് ലഭിക്കണം. ഫോൺ: 9961261364, 9961986433.