
മുഹമ്മ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തിയ 'നൈതീകം' പരിപാടി
എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ബിജുമോൻ, ബ്ലോക്ക് പഞ്ചായത്തംഗം സിന്ധുരാജീവ്, ശിശുവികസന പദ്ധതി ഓഫീസർ ഷീല ദേവസ്യ, ശരവണൻ, കുഞ്ഞുമോൾ ഷാജി, തിലകമ്മ വാസുദേവൻ എന്നിവർ സംസാരിച്ചു.