കായംകുളം : യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ടി.സൈനുലാബ്ദീൻ,ചിറപ്പുറത്ത് മുരളി, നേതാക്കളായ എൻ.രവി, യു മുഹമ്മദ്,എ.ജെ. ഷാജഹാൻ, കെ.പുഷ്പദാസ് , ജോൺ കെ.മാത്യു,എ.എം. കബീർ,പി.സി. റെഞ്ചി,ഇ.എം.അഷറഫ്,കെ. രാജേന്ദ്രൻ,ബിദു രാഘവൻ,വിശാഖ് പത്തിയൂർ,അഫ്സൽ പ്ലാമൂട്ടിൽ,ആർ.ഭദ്രൻ,ആസിഫ് സെലക്ഷൻ, ഹാഷിം സേട്ട് തുടങ്ങിയവർ നേതൃത്വം നൽകി.