1

കുട്ടനാട്: വികസിത് ഭാരത് സങ്കല്പയാത്രയുടെ വെളിയനാട് പഞ്ചായത്ത് തല പര്യടനം ബ്ലോക്ക് പഞ്ചായത്തംഗം എം.വി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. കാനറ ബാങ്ക് ആലപ്പുഴ റീജിയണൽ മാനേജർ രജീഷ്കുമാർ അദ്ധ്യക്ഷനായി. എഫ്.എൽ.സി ആന്റോ കുര്യൻ പ്രതിജ്ഞ ചൊല്ലി. വായ്പാഅനുമതി പത്രങ്ങളും വിദ്യാജ്യോതി സ്കോളർഷിപ്പും രജീഷ്കുമാർ വിതരണം ചെയ്തു. കുട്ടനാട് അഗ്രിഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ ഡി.പ്രസന്നകുമാർ സംസാരിച്ചു. കാനറ ബാങ്ക് കിടങ്ങറ ശാഖ മാനേജർ അരുൺരാജ് സ്വാഗതവും ഫെഡറൽ ബാങ്ക് കിടങ്ങറ ശാഖ മാനേജർ സന്ദീപ് മാത്യു നന്ദിയും പറഞ്ഞു.