gjj

ഹരിപ്പാട്: കൊല്ലം പാരിപ്പള്ളി വയമ്പ് സാംസ്ക്കാരിക സമിതി ആർ.പാർവ്വതി ദേവിയുടെ നേതൃത്വത്തിൽ കായിക്കരയിൽ നിന്ന് പല്ലനയിലേക്ക് സംഘടിപ്പിച്ച ആശാൻ സ്മൃതിയാത്ര പല്ലന കുമാരനാശാൻ സ്മാരകത്തിൽ സമാപിച്ചു. കുമാരനാശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. അജിത്‌ എസ്.ആർ ജാഥ സന്ദേശം നൽകി. സെക്രട്ടറി ടി.തിലകരാജ് സ്വാഗതം പറഞ്ഞു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം അർച്ചന ദിലീപ്, ശ്രീകുമാർ പ്ലാക്കാട്, അഡ്വ.കെ.പി.സജി നാഥ്, രാജു ഡി.മംഗലത്ത്, സി.ശ്യാം സുന്ദർ, സി.എൻ.എൻ നമ്പി ,രാജീവ്, പി.സുരേഷ് എന്നിവർ സംസാരിച്ചു.