ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ ചിക്കര വഴിപാടുകളുടെ രസീത് വിതരണം 22ന് രാവിലെ 10 മുതൽ ആരംഭിക്കും.ക്ഷേത്രത്തിൽ നിന്ന് രജിസ്ട്രേഷൻ ഫോറം വാങ്ങി പൂരിപ്പിച്ച് വഴിപാട് രസീതുകൾ വാങ്ങാവുന്നതാണ്.ചിക്കര വഴിപാട് രസീത് വിതരണത്തിനായി ഓഫീസിനോട് ചേർന്ന് പ്രത്യേകം കൗണ്ടർ പ്രവർത്തിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ഫെബ്രുവരി 17ന് കൊടിയേറി മാർച്ച് 8ന് ഉത്സവം സമാപിക്കും.