മാവേലിക്കര : കുറത്തികാട് മാലിമേൽ ഭഗവതിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 21 മുതൽ 27 വരെ നടക്കും. 21 ന് രാവിലെ 6 ന് ആചാര്യവരണം, 6.30ന് ഭദ്രദീപപ്രതിഷ്ഠ, ഋത്വിക്കുകൾക്ക് സ്വീകരണം, 7.15 ന് ഭാഗവത പാരായണസമാരംഭം. 10ന് വരാഹാവതാരം, രാത്രി 8ന് വരേണിക്കൽ ശിവദം അവതരിപ്പിക്കുന്ന തിരുവാതിര. 22 ന് രാവിലെ 10ന് നരസിംഹാവതാരം. 23ന് രാവിലെ 10ന് കൃഷ്ണാവതാരം. 24ന് രാവിലെ 10ന് ഗോവിന്ദപട്ടാഭിഷേകം. 25ന് രാവിലെ 10ന് രുഗ്മിണീസ്വയംവരം. 26ന് രാവിലെ 10ന് കുചേലാഗമനം, വൈകിട്ട് 7.30ന് മേജർസെറ്റ് കഥകളി, കഥ നിഴൽകുത്ത്. 27ന് രാവിലെ 5ന് മഹാഗണപതിഹവനം, വൈകിട്ട് 3.30ന് അവഭൄഥസ്നാനം എന്നിവ നടക്കും. ദിവസവും രാവിലെ 5.30ന് ഗണപതിഹവനം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 5ന് ആചാര്യപ്രഭാഷണം, 6.50ന് ഭജന, 7ന് ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും.