1

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം പ്രഥമ ജനറൽസെക്രട്ടറിയും മഹാകവിയുമായിരുന്ന കുമാരനാശാന്റെ നൂറാമത് ചരമവാർഷികദിനത്തോടനുബന്ധിച്ച്,എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ നേതൃത്വത്തിൽ 4145-ാം നമ്പർ, മണലാടി ശാഖയിൽ നടന്ന അനുസ്മരണസമ്മേളനം യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് സജിനിമോഹൻ അദ്ധ്യക്ഷയായി.യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം പി.ബി.ദിലീപ് അനുസ്മരണ പ്രഭാഷണവും ശാഖാസെക്രട്ടറി പി.പി.ഷിജോ ആശംസാ പ്രസംഗവും നടത്തി. ബാലജനയോഗം അദ്ധ്യാപിക സംഗീത സന്തോഷ് സ്വാഗതവും ശാഖായോഗം വൈസ് പ്രസിഡൻ്റ് കെ.കെ.സഹദേവൻ നന്ദിയും പറഞ്ഞു.