ആലപ്പുഴ : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ നര നയാട്ടിൽ പ്രതിഷേധിച്ച് ആലപ്പുഴ നോർത്ത് - സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുസമ്മളനവും ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെ. എ.സാബു അദ്ധ്യക്ഷത വഹിച്ചു. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി മനോജ് കുമാർ, എ.എ. ഷുക്കൂർ,എം.ജെ ജോബ്, ബാബു ജോർജ്, തോമസ് ജോസഫ്, പി.ജെ. മാത്യു, ജി. സഞ്ജീവ് ഭട്ട്, സുനിൽ ജോർജ്, റീഗോ രാജു, തുടങ്ങിയവർ സംസാരിച്ചു.